ജിയോഫോണില്‍ അടുത്ത സവിശേഷത ഉടന്‍ എത്തുന്നു. ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഗൂഗിള്‍ സേവനങ്ങള്‍ എത്തിയതിനു ശേഷം ഇപ്പോള്‍ ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് ഉടന്‍ വൈഫൈ ഹോട്ട്‌സ്‌പോട്ട് സൗകര്യവും ലഭിക്കും. ഇതിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ പരിശോധനാ ഘട്ടത്തിലാണ്.
2017ല്‍ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ജിയോഫോണ്‍ പ്രഖ്യാപിച്ചത്. അന്നു മുതല്‍ ഇന്നു വരെയുളള കണക്കു പ്രകാരം 50 ദശലക്ഷം ജിയോഫോണുകളാണ് വിറ്റഴിഞ്ഞത്.
വൈഫൈ ഹോട്ട്‌സ്‌പോട്ട് നിങ്ങളുടെ ഫോണിലെ സെറ്റിംഗ്‌സ് ഓപ്ഷനില്‍ കാണാവുന്നതാണ്. അത് ആക്ടിവേറ്റ് ചെയ്യുന്നതിനായി ആദ്യം ഫോണിന്റെ സെറ്റിംഗ്‌സ് ഓപ്ഷനിലേക്ക് പോകുക, അവിടെ നിന്നും നെറ്റ്‌വര്‍ക്ക്‌സും കണക്ടിവിറ്റി എന്ന ഓപ്ഷനും തിരഞ്ഞെടുക്കുക. തുടര്‍ന്ന് 'ഇന്റര്‍നെറ്റ് ഷെയറിംഗ് ഓപ്ഷന്‍' ടാപ്പ് ചെയ്യുക. അവിടെ നിങ്ങള്‍ സ്ഥിരമായി ഓഫ് ചെയ്യുന്ന വൈഫൈ ഹോട്ട്‌സ്‌പോട്ട് ഓപ്ഷന്‍ കാണാം. അത് തിരഞ്ഞെടുക്കുക. വേണമെങ്കില്‍ നെറ്റ്‌വര്‍ക്ക് കണക്ഷന്‍ നിങ്ങള്‍ക്ക് പുനര്‍നാമകരണം ചെയ്യാനാകും. അതേ പാസ്‌വേഡ് സജ്ജമാക്കാനും കഴിയും. വിജയകരമായി നെറ്റ്‌വര്‍ക്ക് നിങ്ങള്‍ കണക്ടു ചെയ്തു കഴിഞ്ഞുവെങ്കില്‍ നോട്ടിഫിക്കേഷനില്‍ ഹോട്ട്‌സ്‌പോട്ട് ഐക്കണ്‍ കാണാം.
കഴിഞ്ഞ ജൂലൈയിലാണ് ജിയോ ഫോണ്‍ അവതരിപ്പിച്ചത്. 2.4 ഇഞ്ച് QVGA ഡിസ്‌പ്ലേയാണ് ഫോണില്‍. KAI OS HTML5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. ഈ 4ജി ഫീച്ചര്‍ഫോണിന് 1.2GHz ഡ്യുവല്‍കോര്‍ പ്രോസസറാണ്. കണക്ടിവിറ്റി ഓപ്ഷനുകളായ വൈഫൈ, 3ജി, 4ജി, NFC, ബ്ലൂട്ടൂത്ത് എന്നിവയും ഉണ്ട്.
512എംബി റാം, 2000എംഎഎച്ച് ബാറ്ററിയും ജിയോഫോണിന്റെ പ്രധാന സവിശേഷതകളാണ്. ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 2എംപി റിയര്‍ ക്യാമറയും 0.3എംപി മുന്‍ ക്യാമറയുമാണ്.
Credit:ഗിസ്‌ബോട്
Comments
Post a Comment